¡Sorpréndeme!

ദിവ്യ ഉണ്ണിയുടെ പുതിയ ഫോട്ടോ വൈറല്‍ | filmibeat Malayalam

2018-01-20 1,209 Dailymotion

Divya Unni's latest photo getting viral in social media.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. മൂന്ന് വയസ്സ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന താരം ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നായികയായി തുടക്കം കുറിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്.വിവാഹത്തോടെ അമേരിക്കയിലേക്ക് പോയ ദിവ്യ ഉണ്ണി സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. നൃത്ത വിദ്യാലയവുമായി ബന്ധപ്പെട്ട തിരക്കിനിടയില്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് താരം മുന്‍പ് പറയുകയുണ്ടായി. എന്നാല്‍ അടുത്തിടെ താരം തന്നെ ആ തീരുമാനം മാറ്റി. നൃത്തപരിപാടികളില്‍ മാത്രമല്ല സിനിമയിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ ഉണ്ണി ഇടയ്ക്ക് ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ് കാണൂ.നീയെത്ര ധന്യ എന്ന സിനിമയിലെ ബാലതാരമായാണ് ദിവ്യ ഉണ്ണി അഭിനയജീവിതം ആരംഭിച്ചത്. മുരളിയും കാര്‍ത്തികയും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മലയാള സിനിമയിലെ മികച്ച പ്രണയ ഗാനങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന അരികില്‍ നീയുണ്ടായിരുന്നുവെങ്കിലെന്ന ഗാനം ഈ സിനിമയിലേതാണ്.